നീയും ഞാനും
നീയും ഞാനും
------------------------
നീയും ഞാനും
അകലങ്ങളിൽ ഇരുന്ന്
സ്നേഹം പങ്കിട്ടവർ
കണ്ടു മുട്ടിയ സൗഹൃദങ്ങളെക്കാൾ
കാണാതെ തന്നെ പലതും പങ്കുവെച്ചവർ
എന്റെ ഏകാന്തതകളിൽ
എനിക്ക് കൂട്ടായ് നിന്നവൻ
സ്നേഹവും വിശ്വാസവും
എന്തെന്നെന്നെ പഠിപ്പിച്ചവൻ
ചതികളുടെയും കപടതയുടെയും ലോകത്ത്
ആത്മാർത്ഥത കാട്ടിയവൻ
എന്റെ മനസ്സ് വായിച്ച്
കൈ പിടിച്ചുയർത്തിയവൻ
പിരിയാതെ കൂട്ടായ്
അകലങ്ങളിലിരുന്ന് നമുക്ക്
സ്നേഹം പങ്കിടാം...
ഷജീർ.ബി
Comments
Post a Comment