നിന്നോടെനിക്കുള്ള പ്രണയം.... വാക്കുകൾ കൊണ്ടൊരു വർണ്ണന തീർക്കുവാൻ കഴിയാത്ത സ്നേഹമാണ് പ്രണയം അറിയാതെ മനസ്സിന്റെയാഴങ്ങളിൽ ചെന്ന് മൊട്ടിട്ടൊരു പൂവാണ് പ്രണയം കണ്ടൊരുനാൾ തൊട്ടു മനസ്സിൽ കടന്നു നീ നിദ്രയിൽ വന്നെന്നെ പുല്കി ജീവന്റെ ജീവനായ് മാറിയെന്നിൽ പിരിയാൻ കഴിയാതെയോമനിച്ചു നേരിന്റെയീണമായെന്നിൽ നിറഞ്ഞു ഹൃദയത്തിൻ തന്ത്രികൾ മീട്ടി കവിത രചിക്കുന്ന തൂലികത്തുമ്പിനാൽ നിന്നെക്കുറിച്ചു ഞാൻ പാടി മാറുമീ കാലത്തിൽ പ്രണയം മരിക്കുന്നു സ്നേഹങ്ങളെല്ലാം പഴങ്കഥയായ് നേരുള്ള പ്രണയങ്ങൾ മണ്ണിൽ ലയിച്ചു കവിതയിൽ മാത്രമായൊതുങ്ങി അനശ്വരസ്നേഹത്തിന്നാഴങ്ങളിൽ നീ പുനർജ്ജനിച്ചീടണേ വീണ്ടും പൂത്തുലഞ്ഞെന്നിൽ നിറയുന്നു നേരോടെ നിന്നോടെനിക്കുള്ള പ്രണയം.... ഷജീർ.ബി
Posts
Showing posts from June, 2020