മദ്യം
മദ്യം
---------
" ഒരു പട്ടിക്ക് പേ പിടിച്ചപ്പോൾ
പല പട്ടിക്കും പേ പകർന്നപോൽ
ഒരാൾ കുടിക്കുന്ന മദ്യം
വേണ്ടാത്തവർക്കെത്ര പേർക്കു
നല്കുന്നീ വെറുപ്പിന്റെ
ദുഷ്ട ലഹരി ..!"
ലഹരിയിലാറാടി ശൗര്യത്താൽ
വീഥിയിൽ യാത്രികരോട്
കയർത്തിടുമ്പോൾ
കല്ലേറു കൊണ്ടു ചത്താലും
പേ പകർന്നു പോകുന്നു ചുറ്റിലും നീ
കണ്ടു നില്ക്കുന്ന നായ്ക്കളോ പായുന്നു
വേഗത്തിൽ കൂട്ടിലണഞ്ഞിടുന്നു
ചാടിക്കുതിക്കുന്നു
കുരച്ചു കൊണ്ടടുക്കുന്നു
നിന്നുടെ വീര്യം നീ കാട്ടിടുന്നു
അബലയാം വീട്ടിലെ കാവൽക്കാരിയെ
നീ കടിച്ചു കുടഞ്ഞിടുന്നു
നിന്നെ ജീവനായ് കരുതിയ കുരുന്നിനെ
മദ്യത്തിൻ ലഹരിയിൽ പിച്ചിച്ചീന്തിടുന്നു
ബോധം തിരികെ വരുന്നേരമെന്തിനോ
വേണ്ടി നീ കണ്ണുനീർ തൂകിടുന്നു
മദ്യത്തിൻ ലഹരി വിഷമെന്നറിഞ്ഞു നീ
വീണ്ടുമതെന്തിന് കുടിച്ചിടുന്നു
ആയുസ്സ് കുറയ്ക്കുന്ന
ബോധം തകർക്കുന്ന
മരണത്തെ വേഗം മുട്ടിവിളിക്കുന്ന
മദ്യത്തെ നീയും വെടിഞ്ഞീടുക
മദ്യം മദമെന്ന സത്യം അറിയുക
പേ പിടിക്കാതെ നീ കാത്തീടുക
Comments
Post a Comment