ബന്ധനം

ബന്ധനം
----------------

പാറിപ്പറക്കുവാൻ മോഹമെന്നാകിലും
ബന്ധനമാണല്ലോയെൻെറ ചുറ്റും
പഞ്ജരത്തിൻെറയഴിയിൽ കിടന്നു ഞാൻ
സ്വാതന്ത്ര്യം സ്വപ്നമായ് കണ്ടിടുന്നു
നാളുകൾ നീങ്ങവേ വേദന കൂടുന്നു
കാനനത്തിൻ ഭംഗി ദർശിക്കുവാൻ
കൂട്ടരോടൊത്തു പറക്കുവാൻ മോഹമായ്
ഞാനുമീ ഭൂവിലെ പക്ഷിയല്ലേ
ആഗ്രഹമെന്നിലും കാണില്ലേ പാറുവാൻ
നിങ്ങളും ചിന്തിക്കൂ മാനവരേ
സ്വർണ്ണക്കൂടാണേലും അന്നം നീ തന്നാലും
സ്വാതന്ത്ര്യമെന്നവകാശമല്ലേ
പാരതന്ത്ര്യത്തിൻെറ നീറ്റലറിയുവാൻ
നീ കിടക്കേണം തടവറയിൽ
എന്നുടെ വേദന നീയറിഞ്ഞീടേണം
കാണേണം എന്നെയും നീയായ് തന്നെ
വീടിന്നലങ്കാരമാക്കുവാൻ നില്ക്കല്ലേ
വിട്ടയച്ചീടുക എന്നെയും നീ
സ്വാതന്ത്ര്യമാണല്ലോ ജീവൻെറ നിർവൃതി
പാരതന്ത്ര്യം മരണത്തിൻ തുല്യം

ഷജീർ.ബി

Comments

Popular posts from this blog

മദ്യം